Latest NewsIndiaHealth & Fitness

വിദേശ മരുന്നുകൾക്ക് പരീക്ഷണമില്ലാതെ വിൽപ്പനയ്ക്ക് അനുമതി 

ന്യൂഡല്‍ഹി: വിദേശത്ത് പ്രചാരത്തിലുള്ള മരുന്നുകള്‍ വേണ്ടത്ര പരീക്ഷണം നടത്താതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. ഇതു സംബന്ധിച്ച കരട് മാര്‍ഗരേഖ ആരോഗ്യ മന്ത്രാലയം സൂക്ഷ്മ പരിശോധനയ്ക്ക് നിയമ മന്ത്രാലയത്തിന് അയച്ചു.

തദ്ദേശീയ മരുന്നുപരീക്ഷണം ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ പക്ഷം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗത്തിലുള്ള മൃഗങ്ങളില്‍ പരീക്ഷിക്കേണ്ടതില്ലെന്നും കരടിലുണ്ട്. മികച്ച മരുന്നു പരീക്ഷണ സംവിധാനങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍, യു.കെ., യു.എസ്., ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഉപയോഗത്തിലുള്ള മരുന്നുകൾക്ക് ഇന്ത്യയില്‍ വേഗം അംഗീകാരം നല്‍കും.

ഇതോടെ മരുന്നുകള്‍ വിപണിയിലെത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്നാണ് വിശദീകരണം. സാധാരണ പരീക്ഷണം പൂര്‍ത്തിയാക്കി മരുന്നുകള്‍ വിപണിയിലെത്താന്‍ മൂന്ന് മുതല്‍ ആറു വരെ വര്‍ഷമെടുക്കും. പുതിയ നിര്‍ദേശം നടപ്പാക്കുകയാണെങ്കില്‍ ഇത് 45 ദിവസമായി കുറയും.

ക്ഷയം, ഹെപ്പറ്റൈറ്റിസ്-സി, എച്ച് 1 എന്‍ 1, ഡെങ്കി, മലേറിയ, എയ്ഡ്‌സ് തുടങ്ങിയ ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരീക്ഷണവും ഒഴിവാക്കും. വിദേശീയരില്‍ ഫലവത്താകുന്ന മരുന്നുകള്‍ വ്യത്യസ്ത ജനിതകഘടനയുള്ള ഇന്ത്യക്കാരില്‍ അതേഫലം സൃഷ്ടിക്കണമെന്നില്ല. ആഗോള മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം അനുഗ്രഹമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button