ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിമാനത്താവളം, സൗരോര്‍ജ പാര്‍ക്ക്, ഗ്രാമങ്ങളുടെ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തറിലെ ജഗദല്‍പുരിലാണ് വിമാനത്താവളം നിര്‍മിക്കുക. ബസ്തറിലെ 717 ഗ്രാമങ്ങളാണ് കേന്ദ്രപദ്ധതിയില്‍പ്പെടുത്തി വൈദ്യുതീകരിക്കുക. മാത്രമല്ല വൈദ്യുതി ലഭ്യമാക്കാനായി എട്ട് സൗരോര്‍ജ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.
മാവോവാദികളുടെ സ്വാധീന മേഖല മോചിപ്പിക്കാന്‍ ജില്ലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ വേണ്ടിയാണ് പദ്ധതി. പ്രധാനമന്ത്രി കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ഉഡാന്‍ പദ്ധതി പ്രകാരമാണ് വിമാനത്താവളം നിര്‍മിക്കുക.
Post Your Comments