ഹൈദരാബാദ്•ഭാര്യയെ കൊന്ന കേസില്‍ ഓഫീസ് ബോയ്‌യായ യുവാവിനെ പഹടിഷരിഫ് പോലീസ് അറസ്റ്റ് ചെയ്തു. അമംഗല്‍ മണ്ഡളിലെ തുക്കുഗുഡ സ്വദേശിയായ ശ്രീരാം രമാവത് ആണ് 20 കാരിയായ ഭാര്യ ലളിതയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിച്ചത്. ജൂലൈ 31 നാണ് സംഭവം. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.
ശ്രീരാം ഷംഷാബാദ് സ്വദേശിനിയായ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവിടെയാണ് ഇയാള്‍ ഓഫീസ് ബോയ് ആയി ജോലി നോക്കിയിരുന്നത്. ഭാര്യയെ ഇല്ലാതാക്കിയാല്‍ വിവാഹം കഴിക്കാമെന്ന് ഈ സ്ത്രീ ശ്രീരാമിനോട് വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രകാരമാണ് ഭാര്യയെ വകവരുത്താന്‍ ശ്രീരാം പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു.
തുടര്‍ന്ന് ശ്രീരാം ഇക്കാര്യത്തില്‍ സഹോദരന്‍ മഹേഷിന്റെ സഹായം തേടി. ശ്രീരാമും മഹേഷും സുഹൃത്തുക്കളായ തരുണ്, സതീഷ് എന്നിവരോടൊപ്പം പാര്‍ട്ട്-ടൈം കാറ്ററിംഗ് ജോലിയ്ക്ക് പോകുന്നുണ്ടയിരുന്നു. കൃത്യത്തില്‍ ശ്രീരാമിനെ സഹായിക്കാന്‍ തരുണ്‍, സതീഷ് എന്നിവരെ മഹേഷ് സമ്മതിപ്പിച്ചു.
ജൂലൈ 31 ന് രാവിലെ തതികൊണ്ടയിലെ ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞ് ഭാര്യയെ കൂട്ടി തതികൊണ്ടയ്ക്ക് സമീപത്തെ വനപ്രദേശത്ത് എത്തിച്ചു. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളെ പരിസരം വീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ശേഷം ശ്രീരാം സാരിയും ടവലും ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതശരീരം ഇലയും മറ്റുമിട്ട് മൂടിയ ശേഷം കടന്നുകളയുകയായിരുന്നു.
സംഭവദിവസം രാത്രി ശ്രീരാം പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ ഇയാളുടെ പരാതിയില്‍ പോലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ശ്രീരാം, ലളിതയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു.
ശ്രീരാമിനെയും കൂട്ടാളികളെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments