തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ കാര്‍ഡിന്റെ നിരക്ക് കെ.എസ്.ആര്‍.ടി.സി വര്‍ധിപ്പിച്ചു. 10 രൂപയില്‍ നിന്ന് 100 രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്. മുമ്പ് രണ്ട് രൂപയായിരുന്നു കണ്‍സെഷന്‍ കാര്‍ഡിനു പിന്നീട് ഇതു 10 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ പ്രധാന കാരണമെന്ന് ഗതാഗത വകുപ്പു സെക്രട്ടറിക്ക് എം.ഡിയായിരുന്ന രാജമാണിക്യം കത്തയച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥികള്‍ക്കു സൗജന്യം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 105 കോടിയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കു വരുന്നതാണെന്നു വിലയിരുത്തുന്നത്. കാര്‍ഡ് നിരക്ക് കൂട്ടിയ വര്‍ധിപ്പിച്ച തീരുമാനം ഡയറക്ടര്‍ ബോര്‍ഡിന്റേതാണെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി
Post Your Comments