KeralaLatest NewsNews

കതിരൂര്‍ മനോജ് വധം പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയത് കോടതിയെ അറിയ്ക്കാതെ : സി ബി ഐ

കൊച്ചി: കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്ക് മാറ്റണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതിയുടെ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ കണ്ണൂരിലേക്കു മാറ്റിയെന്ന് സി ബി ഐ. ഇപ്രകാരം ഈ പ്രതികളെ കോടതി വിധി വരുന്നതിനു മുന്നേ കണ്ണൂരിലേക്ക് മാറ്റിയത് കോടതിയെ അറിയ്ക്കാതെയെന്നും സി ബി ഐ പറഞ്ഞു.

ജയില്‍ വകുപ്പിന്റെ ഈ നടപടിക്കെതിരെ സി.ബി.ഐ കോടതിയെ സമീപിക്കും. തലശേരി കോടതിയിൽ നിന്ന് കതിരൂർ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാർച്ചിൽ മാറ്റിയിരുന്നു. അതോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതികളെ 15 പേരെയും എറണാകുളം സബ് ജയിലിലേക്ക് . കോടതിയുടെ നിര്‍ദേശ പ്രകാരം എത്തിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപേക്ഷ കോടതി പരിഗണനയിലാണ്. എന്നാൽ കോടതി വിധി വരുന്നതിനു മുന്നേ പ്രതികളെ കണ്ണൂരിലേക്ക് മാറ്റി.

കണ്ണൂരിലായാല്‍ പാര്‍ട്ടികാര്‍ക്ക് തടവുകാരെ പെട്ടന്ന് സമീപിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധിക്കുമെന്നാണ് സി.ബി.ഐ വിലയിരുത്തല്‍. കോടതിയിൽ ഈ വിവരം ഉന്നയിക്കാനാണ് സിബി ഐ തീരുമാനം. എറണാകുളം സബ് ജയിലില്‍ തടവുകാരുടെ എണ്ണം കൂടുതലായതിനാലാണ് പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ജയിൽ എ ഡി ജി പി ആര്‍.ശ്രീലേഖയുടെ ഇടപെടൽ ഇതിൽ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button