കണ്ണൂര്‍ : രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും. കണ്ണൂര്‍ പയ്യമ്പലം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇരുവിഭാഗവും യോഗം ചേരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലയില്‍ ഉണ്ടെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പയ്യന്നൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സി.പി.എമ്മും ബി.ജെ.പിയും സമാധാന ചര്‍ച്ച നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനങ്ങള്‍ക്ക് ശേഷവും ജില്ലയില്‍ അക്രമങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നാളെ തലസ്ഥാനത്തെത്തും.
Post Your Comments