കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ 14 പേരാണ് കോളറയ്ക്ക് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നത്. തെങ്ങിലക്കടവിലെ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിലാണ് കോളറ ഉണ്ടായിരിക്കുന്നത്. നേരത്തെ മെഡിക്കല്‍ കോളേജില്‍ കോളറയ്ക്ക് ചികില്‍സയിലായിരുന്ന രണ്ട് പേര്‍ക്ക് രോഗ ശമനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് അനുവദിച്ചിരുന്നു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
തെങ്ങിലക്കടവിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തെ വ്യത്തിഹീനമായ അന്തരീക്ഷം കോളറക്ക് കാരണമാവുന്നെന്നാണ് നിരീക്ഷണം. ഒഡീഷയില്‍ നിന്ന് പത്ത് ദിവസം മുന്‍പ് വന്നവരിലാണ് ആദ്യം രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിനാല്‍ ഇവര്‍ക്ക് അവിടെ നിന്നു തന്നെ രോഗ ബാധ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ ഉപയോഗിച്ച വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇതിന്റെ റിസള്‍ട്ട് വന്നാല്‍ മാത്രമാണ് ഇതിന് ഒരു സ്ഥിരീകരണം ഉണ്ടാവുകയുള്ളു. തെങ്ങിലക്കടവില്‍ ഇവരോടപ്പം താമസിച്ച അന്യസംസ്ഥാന തൊഴിലാളികളും നിരീക്ഷണത്തിലാണ്. ഏത് വിധേനയും രോഗാണു പടരാന്‍ സാഹചര്യമുള്ളതിനാല്‍ കൂടെ താമസിച്ചവരോട് മറ്റൊരിടത്തേക്കും പോവരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments