Latest NewsNewsLife Style

മദ്യപാനം ഓര്‍മശക്തി കൂട്ടുമെന്ന് റിപ്പോര്‍ട്ട്‌

മദ്യപാനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാഹിയിക്കുമെന്നാണ് പുതിയ പഠനം. ബ്രിട്ടണിലെ എക്സിറ്റര്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മദ്യം കഴിക്കുമ്പോള്‍ പുതിയതായി പഠിച്ച കാര്യങ്ങളെ ഓര്‍മയില്‍ നിന്ന് തടയുകയും അതുവഴി മസ്തിഷ്ക്കത്തിന് ദീര്‍ഘകാല ഓര്‍മകള്‍ പുറത്തെടുക്കാനും സാഹചര്യം ഒരുങ്ങുമെന്നുമാണ് പഠനത്തില്‍ പറയുന്നത്. മസ്തിഷ്കത്തിന്റെ ഹിപ്പോകാമ്ബസ് തിയറി ഉപയോഗിച്ചാണ് പഠനത്തെ ഗവേഷകര്‍ വിശദീകരിക്കുന്നത്.

33 പുരുഷന്‍മാരിലും 57 സ്ത്രീകളിലും ഉള്‍പ്പെടെ 90 മദ്യപാനികളിലാണ് പഠനം നടത്തിയത്. അവരെകൊണ്ട് വാക്കുകള്‍ ഓര്‍ത്തുപറയുന്ന കൃത്യം ചെയ്യിപ്പിച്ചു. ശേഷം രണ്ട് ഗ്രൂപ്പായി തിരിച്ചു. ഒരു ഗ്രൂപ്പിനോട് അവര്‍ക്ക് ഇഷ്ടമുളളയത്ര കുടിക്കാനും മറ്റൊരു ഗ്രൂപ്പിനോട് കുടിക്കാതിരിക്കാനും പറഞ്ഞു.

അടുത്ത ദിവസം അതേ ഉദ്യമം ആവര്‍ത്തിപ്പിച്ചു. അവരില്‍ മദ്യപ്പിച്ച ആളുകളാണ് കൂടുതല്‍ വാക്കുകള്‍ ഓര്‍ത്തു പറഞ്ഞത്. സ്ക്രീനില്‍ ചിത്രങ്ങള്‍ കാണിച്ചുനല്‍കി ഇതേ സംഘത്തെ കൊണ്ട് മറ്റൊരു പരീക്ഷണവും നടത്തി. മദ്യപാനത്തിന് മുമ്ബുള്ള ഓര്‍മയില്‍ ഇവര്‍ക്ക് കുറവുണ്ടായിട്ടില്ലെന്ന് ഈ പരീക്ഷണത്തിലും തെളിഞ്ഞതായാണ് പഠനത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button