Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് പൊലീസിന്റെ സുപ്രധാന അറിയിപ്പ് : ഇനിയും രണ്ട് പേരുടെ അറസ്റ്റിന് സാധ്യത

 

കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു യുവനടിയെ ആക്രമിച്ചതും തുടര്‍ന്നുള്ള ദിലീപിന്റെ അറസ്റ്റും. സിനിമാ മേഖലയില്‍ നിന്നും ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തതും വലിയ വിവാദമായിരുന്നു. അഞ്ച് മാസത്തോളമായി പൊലീസ് അന്വേഷിച്ച ഈ കേസ് അവസാനഘട്ടത്തിലേയ്ക്കായി. അതേസമയം കേസില്‍ രണ്ട് അറസ്റ്റിനുകൂടി സാധ്യത തെളിഞ്ഞു. പ്രതിയായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണവും ഏതാണ്ടു പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകള്‍ പൊലീസ് തുടങ്ങി. ഗൂഢാലോചനയില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തില്‍ പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്.

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വസ്തുതാപരമായി അഭിഭാഷകര്‍ അന്വേഷണ സംഘത്തോടു മറുപടി പറയുന്നുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണില്‍നിന്നു കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കോപ്പി ചെയ്തിരുന്നു. ഇവയില്‍ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികള്‍ അന്വേഷണം ദിലീപില്‍ അവസാനിപ്പിച്ചേക്കും.എന്നാല്‍, മാധ്യമങ്ങളോടു സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും സുനില്‍, കേസിലിനിയും വലിയ സ്രാവുകള്‍ പ്രതി സ്ഥാനത്തുണ്ടെന്നു സൂചിപ്പിക്കുന്നുണ്ട്.

പക്ഷേ, ദിലീപിന്റെ പേരു വെളിപ്പെടുത്തിയതുപോലെ വലിയ സ്രാവുകളുടെ പേരുകള്‍ വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button