അബുദാബി: അബുദാബിയിൽ കുറഞ്ഞശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും ഉയർന്നനിലവാരമുള്ള വീടുകൾ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാൻ തീരുമാനം. ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പൽ അഫയേഴ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്. വില്ലകളിൽ നിയമവിരുദ്ധമായി മറ്റുള്ളവർക്ക് താമസിക്കാൻ അവസരം നൽകുന്നത് തടയാനാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. നഗരത്തിലെ വ്യവസായ ഡെവലപ്പർമാർക്ക് ഈ സംരംഭത്തിൽ നിക്ഷേപത്തിനുള്ള അവസരം ഉണ്ടാകും.
കുറഞ്ഞവരുമാനം ഉള്ളവർക്കായി 177 ദിർഹം മുതൽ 1,563 ദിർഹം വരെ വാടകയ്ക്കാണ് വീടുകൾ ലഭ്യമാക്കുന്നത്. സമുദായത്തിലെ എല്ലാ ആളുകൾക്കും മാന്യവും സ്ഥിരതയുള്ളതുമായ ജീവിതമാർഗങ്ങൾ ലഭ്യമാക്കുന്നതിന് അബുദാബി ഗവൺമെന്റിന്റെ സഹായത്തോടെയാണ് ഇത്തരമൊരു നീക്കം. 4000 മുതൽ 6000 ദിർഹം വരെ ശമ്പളമുള്ളവർക്ക് 1400 മുതൽ 2100 വരെയും, 48000 മുതൽ 72000 ദിർഹം വരെ ശമ്പളമുള്ളവർക്ക് 16800 മുതൽ 25000 ദിർഹം എന്നിങ്ങനെയായിരിക്കും വാടക ഈടാക്കുക.
Post Your Comments