Latest NewsIndiaNews

മരണ വിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വേണ്ട : പ്രചരിച്ചത് തെറ്റായ വാര്‍ത്ത

 

ന്യൂഡല്‍ഹി :  മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഒക്ടോബര്‍ ഒന്നുമുതല്‍ മരണ വിവരം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന നിബന്ധന നിലവില്‍ വരുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചെന്നുള്ള വാര്‍ത്തയായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button