ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 65 ഉം അതിൽ കൂടുതൽ പ്രായമുള്ളവരും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അനുവാദമുള്ള ആശുപത്രികളിൽ മെഡിക്കൽ സ്‌ക്രീനിങ്ങിനു വിധേയരാകേണ്ടിവരും. വാഹനമോടിക്കുമ്പോൾ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള എന്തെങ്കിലും അസുഖങ്ങൾ ഇവർക്കുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അതേസമയം മുതിർന്നയാളുകളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 10 വർഷത്തിൽ നിന്ന് 3 ആക്കിയതായി ആര്‍.ടി.എ. ഡ്രൈവേഴ്‌സ് ലൈസന്‍സിങ് ഡയറക്ടര്‍ ജമാല്‍ അസ്സദാ വ്യക്തമാക്കി. ഓൺലൈൻ ലൈസൻസ് സിസ്റ്റത്തിൽ വിവരങ്ങൾ ചേർക്കാനായി ആശുപത്രികളിൽ സംവിധാനം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി 8009090 എന്ന നമ്പറിലോ www.rta.ae എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
Post Your Comments