യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ആരെങ്കിലും മരിച്ചാല്‍ കാബിന്‍ ക്രൂ എന്തായിരിക്കും ചെയ്യുക? വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്‌താല്‍ വിമാനം അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കുകയോ, അല്ലെങ്കില്‍ വിമാനം വഴി തിരിച്ച് വിടുകയോ ആണ് ചെയ്യുന്നത്.
വിമാനത്തിലെ മരണം ഏറെ ശ്രദ്ധയോടെയാണ് ജീവനക്കാര്‍ കൈകാര്യം ചെയ്യുന്നത്. ആദ്യംതന്നെ, മരണപ്പെട്ട യാത്രികന്റെ സമീപത്തുള്ള യാത്രക്കാരെയെല്ലാം ഒഴിപ്പിക്കും. അതിനുശേഷം ഒരു പുതപ്പ് ഉപയോഗിച്ച് മരണപ്പെട്ട യാത്രക്കാരന്റെ ശരീരം മറയ്‌ക്കും. ഐഷേഡ് ഉപയോഗിച്ച് കണ്ണും മൂടും.
ഒരു യാത്രക്കാരന്‍ മരണപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കിയിരിക്കും. അതുകൊണ്ടുതന്നെ ജീവനക്കാര്‍ എളുപ്പത്തിലും വേഗത്തിലുമായിരിക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. അടുത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തയുടന്‍ മൃതദേഹം പുറത്തേക്ക് മാറ്റും. അതിനുശേഷം വിമാനം യാത്ര തുടരുകയും ചെയ്യും.
വിമാനത്തിനുള്ളില്‍ ജിം വില്‍സന്‍ എന്ന രഹസ്യകോഡിലാണ് ലോകത്തെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസുകളായ അമേരിക്കന്‍ എയര്‍ലൈന്‍, വിര്‍ജിന്‍ ഓസ്‌ട്രേലിയ, ബ്രിട്ടീഷ് എയര്‍ലൈന്‍സ് എന്നിവയില്‍വെച്ച് മരണപ്പെടുന്ന യാത്രികനെ വിശേഷിപ്പിക്കുന്നത്.
Post Your Comments