കുറ്റ്യാടി: ബംഗാളിയുടെ കൂടെ കഴിയാന്‍ സ്വന്തം ഭര്‍ത്താവിനെ കൊന്ന വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൊകേരിയിലാണ് സംഭവം നടന്നത്. ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
കൊല്ലപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധര (42)ന്റെ ഭാര്യ ഗിരിജ (35), ഭാര്യാ മാതാവ് ദേവി (60), ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍ (45) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജൂലൈ എട്ടിനാണ് ശ്രീധരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് ആദ്യം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെ പോലീസ് സ്ഥലത്തെത്തുകയും ഭാര്യ ഗിരിജയെയും ഇവരുടെ മാതാവ് ദേവിയേയും ചോദ്യം ചെയ്യുകയുമായിരുന്നു. സ്ഥിതിഗതികള്‍ വഷളായതോടെ ബംഗാള്‍ സ്വദേശി സ്ഥലം വിട്ടുവെങ്കിലും പോലീസ് ഇയാളെ നാടകീയമായി കുടുക്കി. ഗിരിജയില്‍ നിന്നും മൊബൈല്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമാകുകയും ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയുമായിരുന്നു.
തുടര്‍ന്ന് ഗിരിജയെ കൊണ്ട് ഇയാളുടെ മൊബൈല്‍ ഫോണിലേയ്ക്ക് വിളിപ്പിച്ച പോലീസ് കോഴിക്കോട് എത്തണമെന്നും രക്ഷപെടാനുള്ള വഴിയുണ്ടാക്കാമെന്നും അറിയിക്കുകയായിരുന്നു. ഗിരിജയുമായി റെയില്‍വേ സ്റ്റേഷനു സമീപം എത്തിയ മഫ്തി പോലീസിന് മുന്‍പിലേയ്ക്ക് ഇയാള്‍ വന്നുപെടുകയായിരുന്നു.
അഞ്ചു മാസം മുന്‍പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിയ്ക്കായി ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്.
Post Your Comments