KeralaLatest News

മിന്നൽ പണം വാരുന്നു

തിരുവനന്തപുരം: നഷ്ടകണക്കുകൾ മാത്രമാണ് കെഎസ്ആർടിസിയെ കുറിച്ചുള്ള വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ മിന്നൽ സർവീസ്. മിന്നൽ സർവീസിന് ദിനംപ്രതി ലഭിക്കുന്ന കളക്ഷൻ രണ്ടര ലക്ഷത്തിന് മുകളിലാണ്. തുടങ്ങി 9 മാസത്തിനുള്ളിലാണ് മിന്നൽ ഇത്രയധികം കളക്ഷൻ നേടി മുന്നേറുന്നത്.

കഴിഞ്ഞ മൂന്നാഴ്ചകൊണ്ട് മാത്രം മിന്നൽ കെഎസ്ആർടിസിക്ക് നേടികൊടുക്കുന്നത് 24 ലക്ഷം രൂപയാണ്. സമയക്രമം കൃത്യമായി പാലിക്കുന്നത് കൊണ്ടാണ് ഇത്രയധികം യാത്രക്കാരെ ആകർഷിക്കാൻ സാധിച്ചത്. നിലവിൽ 9 മിന്നൽ സർവീസുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത് കൂട്ടത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്നത് തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടിലോടുന്ന ബസ് ആണ്. നഷ്ടത്തിലും കടക്കെണിയിലും മുങ്ങിക്കിടക്കുന്ന കെഎസ് ആർടിസിക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് മിന്നലിന്റെ പ്രകടനം

shortlink

Related Articles

Post Your Comments

Related Articles


Back to top button