ദുബായ്: യുഎഇയിലെ പ്രമുഖ ടൂറിസം കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ ഇന്നലെ അര്‍ധരാത്രിയില്‍ വന്‍ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ട്. 86 നിലകള്‍ ഉള്ള ലോകത്തെ അഞ്ചാമത്തെ വലിയ റെസിഡന്‍ഷ്യല്‍ ടവറിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അതിലുള്ള താമസക്കാരെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ടവറിന് അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള ടവറുകളിലേക്ക് തീ പടരാതിരിക്കാന്‍ നൂറ് കണക്കിന് അഗ്നിസേനാംഗങ്ങള്‍ ജീവന്‍ കളഞ്ഞു പോരാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അഗ്നിബാധയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
നാല് സിവില്‍ ഡിഫെന്‍സ് സ്റ്റേഷനുകളില്‍ നിന്നുമുള്ള ഫയര്‍ ഫൈറ്റിങ് സ്ക്വാഡുകള്‍ തീ അണയ്ക്കാനായി രംഗത്തുണ്ട്. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും പരിശ്രമിക്കുന്നുണ്ട്. ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും ദുബായ് സിവില്‍ ഡിഫെന്‍സ് ഡയറക്ടര്‍ ജനറലും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാണ് ദുബായ് മീഡിയ ഓഫീസ് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു വരെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
#Dubai torch tower is currently burning in Dubai Marina @gulf_news ? pic.twitter.com/HvxxnOXSuk
— PepGenesio (@Mamad_ElShabazz) 3 August 2017
അഗ്നിബാധ ബാധിച്ചവരെ കുറിച്ച് വിവരം നല്‍കാനായി ദുബായ് പൊലീസ് ഒരു എമര്‍ജന്‍സി നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് സിവില്‍ ഡിഫെന്‍സ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. കെട്ടിടത്തില്‍ നിന്നും ആളുകളെ വിജയകരമായി ഒഴിപ്പിക്കല്‍ തുടരുന്നുവെന്നും അഗ്നിബാധയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ റെസിഡന്‍ഷ്യല്‍ കെട്ടിടമാണ് ടോര്‍ട്ട് ടവര്‍.
Post Your Comments