ദുബായ്: ദുബായില്‍ ജോലിക്ക് വേണ്ടിയുള്ള 8 വ്യാജ കത്തുകള്‍ കാട്ടി ഉദ്യോഗാര്‍ത്ഥിയെ കബളിപ്പിച്ചു. പണം നഷ്ടപ്പെട്ടയാള്‍ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ആ കമ്പനിയിലെ ടെക്‌നിക്കല്‍ സര്‍വീസ് മാനേജറാണ് താനെന്നും, 8 പേരെ പുതുതായി ജോലിക്ക് ആവശ്യമുണ്ടെന്നും പറഞ്ഞ് ഒരാള്‍ ഇയാളെ പറ്റിക്കുകയായിരുന്നു. എട്ടുപേരുടെ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പും, ഫോട്ടോകളും, 2,000 ദിര്‍ഹവും നല്‍കണമെന്ന് പറഞ്ഞായിരുന്നു പറ്റിച്ചത്.
എന്നാല്‍ പണം നല്‍കിയ ഉദ്യോഗാര്‍ത്ഥി 3 മാസത്തോളം ജോലിക്കായി പിന്നാലെ നടന്നുവെങ്കിലും, ഇയാള്‍ അവഗണിക്കുകയായിരുന്നു. പിന്നീട് ഫോണ് സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. അങ്ങനെയാണ് ഉദ്യോഗാര്‍ത്ഥി പോലീസിനെ സമീപിച്ചത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് 16,000 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്.
Post Your Comments