ന്യൂഡൽഹി: വിരമിക്കുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ യാത്രയയപ്പ് ചടങ്ങില്‍ വേജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്താഴ വിരുന്നിൽ സസ്യഭക്ഷണം മാത്രമാക്കിയതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന് ഇറങ്ങിപ്പോയി. ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് സംഘടിപ്പിച്ച അത്താഴ വിരുന്നിലായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദി, അരുണ്‍ ജെയ്റ്റ്ലി, അനന്ത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് സസ്യാഹാരം മാത്രം വിളമ്പിയത്.
Post Your Comments