ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി വഴിയുള്ള ഭീകരപ്രവര്‍ത്തനം വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്ത്, നുഴഞ്ഞു കയറ്റം ശക്തമായ രീതിയില്‍ തടയാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ സേന രൂപീകരിക്കുന്നു. കോസ്റ്റര്‍ ബോര്‍ഡര്‍ പോലീസെന്ന പേരിലാണ് പുതിയ സേന രൂപീകരിക്കുന്നത്. ഇത് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.
മൂന്നു വശങ്ങളിലായി 7000 ത്തോളം കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സമുദ്ര തീരമാണ് ഭാരതത്തിനുള്ളത്. നിലവില്‍ നാവിക സേനയും കോസ്റ്റുഗാര്‍ഡുമാണ് ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്നത്. നീണ്ട സമുദ്രാതിര്‍ത്തിയുള്ള രാജ്യമായത് കൊണ്ടുതന്നെ തീര സുരക്ഷണത്തിനായി പ്രത്യേക സേന ആവശ്യമാണെന്ന് തന്നെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ നിന്നാണ് സേനയുടെ പകുതി ഉദ്യോഗസ്ഥരേയും നിയമിക്കുന്നത്. ശേഷിക്കുന്ന പകുതി പേരെ മറ്റു അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും ഡെപ്യുട്ടേഷന്‍ നല്കി നിയമിക്കും.
എല്ലാതരത്തിലുള്ള വെല്ലുവിളികളേയും നേരിടാന്‍ കഴിയുന്ന രീതിയിലുള്ള അത്യാധുനിക സംവിധാനങ്ങളോടെയാകും സേന പ്രവര്‍ത്തിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ അവലോകന യോഗത്തിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. ഇതോടൊപ്പം സമുദ്രത്തിലെ ആണവ നിലയങ്ങളുടെ സുരക്ഷയും കോസ്റ്റല്‍ ബോര്‍ഡര്‍ പോലീസ് ഉറപ്പ് വരുത്തണം.
Post Your Comments