കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലോകറെക്കോർഡ് കുറിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 2,000 റണ്‍സും 250 വിക്കറ്റുകളും സ്വന്തമാക്കുന്ന താരം എന്ന ലോകറെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചത്. 32 വര്‍ഷം പഴക്കമുള്ള ലോകറെക്കോര്‍ഡാണ് അശ്വിൻ തകർത്തത്.ന്യൂസിലന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.
54 ടെസ്റ്റുകളില്‍ നിന്നാണ് ഹാഡ്‌ലി ഈ നേട്ടം കൈവരിച്ചതെങ്കില്‍ അശ്വിൻ 51 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 92 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 54 റണ്‍സ് നേടിയാണ് അശ്വിൻ ഈ റെക്കോർഡ് സ്വന്തമാക്കിയത്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികച്ച താരമെന്ന ലോകറെക്കോര്‍ഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റിലായിരുന്നു അത്.
Post Your Comments