ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ട് അനുവദിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ പിൻവലിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദേശ എംബസികളിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ സൗകര്യം ഏർപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രിസഭ പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് ഇന്നാണ് അംഗീകാരം നൽകിയത്. നേരിട്ടു വോട്ടു ചെയ്യാൻ സാധിക്കാത്ത പ്രവാസികൾക്ക് പകരം പ്രതിനിധിയെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുവാനാണ് പുതിയ ബില്ലിലൂടെ സാധിക്കുന്നത്.
Post Your Comments