Latest NewsNewsIndia

ചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുന്നത് നിര്‍ത്തലാക്കി

ലക്നോ: ഉത്തർപ്രദേശിൽ സർക്കാർ ചടങ്ങുകളിൽ അതിഥികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുന്നത് നിർത്തലാക്കി. ഉത്തർപ്രദേശ് സർക്കാർ വിവരാവകാശ പ്രിൻസിപ്പൽ സെക്രട്ടറി അവിനാശ് കുമാർ അവസ്തിയാണ് ഉത്തരവ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സർക്കാർ തീരുമാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായും അദ്ദേഹം അറിയിച്ചു.

ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അനാവശ്യ ചെലവുകൾ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഇതെന്നും ഉത്തരവിന്‍റെ പകർപ്പ് എല്ലാ സർക്കാർ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ അവസ്തി, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

പൂച്ചെണ്ടുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും അതിഥികൾക്കും മറ്റുള്ളവർക്കും നൽകുന്നതിനു പകരം പുസ്തകങ്ങൾ നൽകാനാണ് തീരുമാനം. പുസ്തകങ്ങളിൽ മാത്രം സ്വീകരണം ഒതുക്കാനാവില്ലെങ്കിൽ ഒരു റോസാപുഷ്പം കൂടി നൽകാം എന്നാണ് സർക്കാർ ഉത്തരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button