ന്യൂഡൽഹി: എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന നയം കേന്ദ്ര സർക്കാർ എടുത്തു കളയുന്നു. ഇനി മുതൽ അഞ്ചാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും ജയിക്കാനുള്ള മാർക്ക് നേടാത്ത കുട്ടികളെ തോൽപ്പിക്കും. ഇതിനായി വിദ്യാഭ്യാസ നിയമഭേദഗതി ബില്ലിൽ വ്യവസ്ഥ കൊണ്ടുവരും.
പക്ഷെ തോൽപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾക്ക് ഒരവസം കൂടി നൽകണം. ബിൽ ഉടൻ തന്നെ പാർലമെന്റിൽ വെയ്ക്കും. ഇതുവരെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 8 വരെയുള്ള കുട്ടികളെ തോൽപ്പിക്കാൻ പാടില്ലായിരുന്നു. 2010 ലാണ് ഈ നിയമം കൊണ്ട് വന്നത്. ഇതോടൊപ്പം രാജ്യത്ത് ലോക നിലവാരത്തിലുള്ള 20 ഇൻസ്റ്റിറ്റ്യുട്ടുകൾ തുടങ്ങാൻ മനുഷ്യവിഭവശേഷി വകുപ്പിന് അനുമതിയും കേന്ദ്ര മന്ത്രി സഭ നൽകി.
Post Your Comments