അഹമ്മദാബാദ്: ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ–ദിയുവിലാണ് സർക്കാർ ഉദ്യോഗസ്ഥർക്കു രക്ഷാബന്ധൻ നിർബന്ധമാക്കിയത്. സർക്കാർ ഉദ്യോഗസ്ഥർ അടുത്ത തിങ്കളാഴ്ച നിർബന്ധമായും ഓഫിസുകളിൽ ഹാജർ വയ്ക്കണമെന്നും വനിതാ ജീവനക്കാർ തങ്ങളുടെ പുരുഷ സഹപ്രവർത്തകരുടെ കൈയിൽ രാഖി കെട്ടണമെന്നുമാണ് ഉത്തരവ്.
അന്നേ ദിവസത്തെ ഹാജർ റിപ്പോർട്ട് പിറ്റേന്ന് അഞ്ചുമണിക്കകം നിർബന്ധമായി സമർപ്പിക്കണമെന്നും സർക്കാർ ഓഫിസ് മേധാവികൾക്കയച്ച സർക്കുലറിൽ പറയുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. രക്ഷാബന്ധനും രാഖി കെട്ടലും ദേശീയപ്രാധാന്യമുള്ള ആഘോഷമാണെന്നും അതു വ്യാപകമായി ആഘോഷിക്കപ്പെടേണ്ടതാണെന്നുമാണ് ആർഎസ്എസിന്റെ താൽപര്യം. ഇതു നേരത്തേ തന്നെ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്.
Post Your Comments