ദുബായ്: തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മടങ്ങാതിരിക്കാനുള്ള നടപടിയുമായി ഖത്തര്‍ രംഗത്ത്. കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് മടങ്ങുന്ന തൊഴിലാഴുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്നാണ് പുതിയ നടപടികളുമായി ഖത്തര്‍ രംഗത്തു വരുന്നത്. വിദേശികളായ തൊഴിലാളികള്‍ക്ക് സ്ഥിര താമസ സൗകര്യമാണ് ഖത്തര്‍ ഓഫര്‍ ചെയുന്നത്. തൊഴിലാളികള്‍ മടങ്ങി പോകാതിരിക്കാനാണ് ഖത്തറിന്റെ ഈ നടപടി. രാജ്യത്തിന്റെ ജനസംഖ്യയുടെ 88 ശതമാനവും വിദേശികളാണ്. രാജ്യത്ത് വിദേശികളായ തൊഴിലാളികളെ നിലനിര്‍ത്താനുള്ള തീവ്രശ്രമാണ് ഖത്തര്‍ ഇപ്പോള്‍ നടത്തുന്നത്.
മൂന്ന് ജി.സി.സി രാജ്യങ്ങളും ഈജിപ്തും ദോഹയുമായുള്ള നയതന്ത്രബന്ധവും വ്യാപാര ബന്ധവും നിര്‍ത്തിയതും നീക്കത്തിനു കാരണമായെന്നു വിലയിരത്തപ്പെടുന്നു. ക്യാബിനറ്റ് പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം, സ്ഥിരം റെസിഡന്‍സി ഐഡി ഉടമകള്‍ക്ക് പൊതു സ്ഥാപനങ്ങളിലും ആരോഗ്യ-വിദ്യാഭാസ മേഖലകളിലും ഖത്തര്‍ പൗരന്മാര്ക്ക് തുല്യമായ പരിഗണ ലഭിക്കും. കൂടാതെ ഖത്തര്‍ പൗരന്മാര് കഴിഞ്ഞാല്‍ രാജ്യത്തെ സൈനികവും സിവില്‍ ജോലിയും കൈവശം വയ്ക്കുന്നതിന് മുന്‍ഗണന ലഭിക്കും.
ഇതിനുപുറമെ, ഈ ഐഡിയുള്ള വ്യക്തികള്‍ക്ക് ഖത്തരി പാര്‍ട്ണര്‍ ഉണ്ടായിരിക്കാതെ രാജ്യത്ത് സ്വത്ത് സ്വന്തമാക്കാനും ചില വാണിജ്യ ബിസിനസുകളില്‍ ഏര്‍പ്പെടാനുമുള്ള അവകാശം നിയമം ഉറപ്പുതരുന്നു. ഖത്തറില്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥിരം താമസാവകാശം ആശയത്തിനു ദീര്ഘനാളുകളുടെ പഴക്കമുണ്ട്. ഖത്തറില്‍ ജനിച്ചതു വളര്‍ന്ന വ്യക്തികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രത്യേക പദവിയും പരിഗണയിലുണ്ട്.
Post Your Comments