Latest NewsIndia

മന്ത്രവാദിയെന്ന് ആരോപിച്ച് വൃദ്ധയോട് ചെയ്ത ക്രൂരത

ന്യൂ ഡൽഹി ; മന്ത്രവാദിയെന്ന് ആരോപിച്ച് ദളിത് വൃദ്ധയെ അയല്‍വാസികള്‍ ചേര്‍ന്ന് തല്ലികൊലപ്പെടുത്തി. ആഗ്രയിലെ മട്‌നൈ ഗ്രാമത്തിലെ മന്ദേവിയെന്ന 65കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്ത്രീകളുടെ മുടി മുറിയ്ക്കുന്ന പ്രേതമാണ് മന്ദേവിയെന്ന പ്രചരണങ്ങള്‍ നടന്നിരുന്നു. ബുധനാഴ്ച രാവിലെ മന്ദേവി വീട്ടില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ വീടിനു തൊട്ടടുത്തുള്ള അയല്‍ക്കാരായ രണ്ടുപേര്‍ അവരെ വടി ഉപയോഗിച്ച് മര്‍ദ്ദിച്ച ശേഷം കടന്നുകളയുകയായിരുന്നു എന്ന് മകൻ പൊലീസിന് മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡൗകി പൊലീസ് പ്രതികളെ തിരയുന്നു.

മന്ദേവിയുടെ തലയിലും കൈകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ  ഉള്ളതെന്ന് ഫത്തേഹാബാദ് സര്‍ക്കിള്‍ ഓഫീസര്‍ തജ്‌വീര്‍ സിങ് പറയുന്നു. ഡല്‍ഹി, ഗുര്‍ഗൗണ്‍ മേഖലകളില്‍ സ്ത്രീകളുടെ മുറിമുറിയ്ക്കുന്ന സംഘമുണ്ടെന്ന വ്യാപകമായ പ്രചരണമുണ്ടായിരുന്നു. മുടി മുറിയ്ക്കുന്ന സമയത്ത് സ്ത്രീകള്‍ മോഹാലസ്യപ്പെടുകയാണ് ചെയ്യുന്നതെന്നും ഇതിനു പിന്നില്‍ ദുര്‍ഭൂതങ്ങളോട് മന്ത്രിവാദികളോ ആണെന്നുമായിരുന്നു പ്രചരണം. അത്തരത്തില്‍ മുടി മുറിയ്ക്കുന്ന ദുര്‍മന്ത്രവാദിയാണ് മന്ദേവിയെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്രമസമാധാന നില തകര്‍ന്നു എന്നുവരുത്തി തീര്‍ക്കാന്‍ സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button