KeralaLatest NewsNews

കുടുംബശ്രീയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല സന്ദേശം : ഉദ്യോഗസ്ഥനെ പുറത്താക്കി

 

കോഴിക്കോട്: കുടുംബശ്രീയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുന്നൂറിലേറെ വനിതകള്‍ അംഗങ്ങളായ കുടുംബശ്രീയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ എം.സി മൊയ്തീനെയാണ് കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ പുറത്താക്കിയത്. അതേസമയം, ഇയാള്‍ക്കെതിരെ മറ്റ് നിയമ നടപടികളൊന്നും സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി രൂപീകരിച്ച മൈ ഹോം മൈ ഷോപ്പ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍, 17- 18 വയസുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ.. എന്ന സന്ദേശമാണ് മൊയ്തീന്‍ അയച്ചതെന്നാണ് ആരോപണം.

കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പാണിത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഇയാള്‍ കുടുംബശ്രീയില്‍ അസിസ്റ്റന്റ് മിഷന്‍ കോഓഡിനേറ്റര്‍ ആയെത്തിയത്. സന്ദേശം ശ്രദ്ധയില്‍പെട്ടതോടെ സംഭവം മൂടിവയ്ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമം നടന്നെങ്കിലും, നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ മുന്നോട്ട് വന്നതോടെയാണ് ഇക്കാര്യം പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button