തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനു പിന്നാലെ നഴ്‌സിങ് പ്രവേശനവും പ്രതിസന്ധിയിലേക്ക്. നഴ്‌സിങ് കോളേജുകളിലെ പകുതി സീറ്റിലേക്ക് അവസാന അലോട്ട്മെന്റ് നിശ്ചയിച്ചിരുന്ന ദിവസം കഴിഞ്ഞിട്ടും സർക്കാർ ഇതുവരെ ഒരു അലോട്ട്മെന്റുപോലും നടത്തിയിട്ടില്ല. മാനേജ്മെന്റുകളുമായി നടത്തിയ കരാർ പ്രകാരം ജൂലായ് ഏഴിനായിരുന്നു ആദ്യ അലോട്ട്മെന്റ് നടത്തേണ്ടിയിരുന്നത്. ജൂലായ് 31ന് അകം 2 അലോട്ട്മെന്റ് കൂടി നടത്തി പ്രവേശനം പൂർത്തിയാക്കണം.
വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചതല്ലാതെ പ്രവേശന പരീക്ഷ കമ്മീഷൻ യാതൊരു നടപടിയും പൂർത്തിയാക്കിയിട്ടില്ല. ഓഗസ്റ്റ് 16നകം പ്രവേശനം പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാർ സീറ്റുകൾ മാനേജ്മെന്റിന് സ്വന്തമാകും. എന്നാൽ മാനേജ്മെന്റ് സീറ്റുകളിലെ 80 ശതമാനം പ്രവേശനവും പൂർത്തിയായി. മുഴുവൻ കോളേജുകളിലായി 5625 സീറ്റുകളാണ് ബിഎസ് സി നഴ്സിങ്ങിനുള്ളത്.
കഴിഞ്ഞ തവണ എൽബിഎസിനായിരുന്നു പ്രവേശന ചുമതലയാണ്. ഈ വർഷം മുതലാണ് പ്രവേശനം പരീക്ഷ കമ്മീഷനെ ഏൽപ്പിച്ചത്. പ്രവേശന പരീക്ഷ ഇല്ലാത്തതിനാൽ പ്ലസ് ടു പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നൽകുകയാണ് പ്രവേശന കമ്മീഷന്റെ ജോലി.
Post Your Comments