ശമ്പളവും പെൻഷനും വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം തൊഴിലാളികൾ മുന്നോട്ട് വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഇത് കൂടാതെ, കെഎസ്ആർടിസിയിലെ എഐടിയുസി, ബിഎംഎസ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കു കഴിഞ്ഞതേയുള്ളൂ. പുനരുദ്ധാരണത്തിന്റെ പേരിൽ നടത്തുന്ന തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ശമ്പളം കൃത്യസമയത്തു നൽകുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
കെഎസ്ആർടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്കില്‍ ഒരുപാട് സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്തിയിരുന്നത്. എന്നാല്‍, പണിമുടക്കിൽ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാർക്കാണ് ഇപ്പോള്‍ സ്ഥലംമാറ്റം വന്നിരിക്കുന്നത്. 137 ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. ബുധനാഴ്ചത്തെ പണിമുടക്കിൽ സർവീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ സ്ഥലംമാറ്റം മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു.
Post Your Comments