ഇന്ത്യയുടെ മെയ്ഡ് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ഇപ്പോള്‍ വിദേശ കമ്പനികള്‍ പോലും ഇന്ത്യയിലാണ് ഉത്പനങ്ങള്‍ നിര്‍മിക്കുന്നത്. ചൈന ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണും അനുബന്ധ ഉല്‍പ്പന്നങ്ങളെുമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യയുടെ ഭാഗമായി ചൈനയിലെ മിക്ക കമ്പനികളും ഇന്ത്യയില്‍ പ്ലാന്റ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് മിക്ക കമ്പനികളും പ്ലാന്റ് രാജ്യത്ത് തുടങ്ങിയത്. ഇതിന്റെ ഭാഗമായി ടെക് ലോകത്തെ ഭീമനായ ആപ്പിളും ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മെയ്ഡ് ഇന്‍ ഇന്ത്യ വരും വര്‍ഷങ്ങളിലും ആധിപത്യം തുടരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍, സ്മാര്‍ട്ട്‌ഫോണുകളില്‍ 96 ശതമാനവും പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മിച്ചതാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. പ്രാദേശിക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ നിരക്ക് 2016 ല്‍ 6.1 ശതമാനമായിരുന്നത് 2019 ല്‍ 25.8 ശതമാനമായി ഉയരുമെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഎഐ) റിപ്പോര്‍ട്ട്. ഇതിനു പുറമെ പ്രാദേശികമായ സോര്‍സിങ്, അസംബ്ലിങ് എന്നിവ രാജ്യത്തിനു നേട്ടമാകും. ഇതു വഴി 31,000 കോടി രൂപ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വില്‍ക്കുന്ന മൂന്നു മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണവും രാജ്യത്തു തന്നെ നിര്‍മിച്ചതാണ്.
ബാറ്ററി പാക്ക്, നോണ്‍-ഇലക്ട്രോണിക് ഭാഗങ്ങള്‍, ആക്‌സസറീസ്, പാക്കേജിങ് എല്ലാം രാജ്യത്ത് നിര്‍മിക്കാന്‍ കഴിയുന്നത് നേട്ടം വര്‍ധിപ്പിക്കും. പക്ഷേ ഇതിനു കൂടുതല്‍ സമയം വേണ്ടി വരുന്നത് കനത്ത വെല്ലുവിളിയാണ്. ഇത് ഉത്പാദനം വര്‍ധിക്കുമ്പോള്‍ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. എസ്‌കെഡി (സെമി-ഡിക്കിക് ഡൗണ്‍) പാക്കേജിങ്, അസംബിളിങ് കിറ്റുകളുടെ പ്രതിസന്ധി സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനത്തിനു പ്രതിസന്ധിയാണ്. ഇതിനുള്ള പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനം വളരൂ.
ഇന്ത്യയില്‍ 2015 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ 2016 വരെയുള്ള കാലയളവില്‍ രാജ്യത്ത് 38 പുതിയ മൊബൈല്‍ ഉത്പാദന യൂണിറ്റുകളാണ് ആരംഭിച്ചത്. ഇതിലൂടെ രാജ്യത്ത് 40,000 പേര്‍ക്ക് നേരിട്ടു ജോലി ലഭിച്ചു. പുതിയ മൊബൈല്‍ ഉത്പാദന യൂണിറ്റുകളില്‍ ഏറിയ പങ്കും ഉത്തര്‍പ്രദേശിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണ് സ്ഥിതി ചെയുന്നത്.
രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉത്പാദനം 2016-2020 കാലയളവില്‍ 135,000 കോടി രൂപയായി ഉയരാനാണ് സാധ്യത. 2016-17 സാമ്പത്തിക വര്‍ഷത്തെ 94,000 കോടി രൂപയില്‍ നിന്ന് 2019-20 വര്‍ഷത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ ആഭ്യന്തര ഉത്പാദനത്തിന്റെ വിപണി വില 120,200 കോടി രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments