KeralaLatest NewsNews

ചക്കയുടെ അത്ഭുതഗുണങ്ങൾ തിരിച്ചറിഞ്ഞു; മൂല്യവർധിത ഉല്പ്പന്നങ്ങളുമായി സർക്കാർ

തിരുവനന്തപുരം: ചക്കയുടെ അത്ഭുതഗുണങ്ങൾ തിരിച്ചറിഞ്ഞു. മൂല്യവർധിത ഉല്പ്പന്നങ്ങളുമായി സർക്കാർ രംഗത്ത്. 1500 കോടി രൂപയുടെ വരുമാനം ചക്ക ഉപയോഗിച്ച് ഉണ്ടാക്കാമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ ഉറപ്പ് നൽകുന്നു. 30 കോടി ചക്കയാണ് കേരളത്തിൽ ഒരു വർഷം ഉണ്ടാകുന്നത്. ഇതിന്റെ പകുതിയെങ്കിലും മൂല്യവർധിത ഉൽപന്നങ്ങൾക്കു പ്രയോജനപ്പെടുത്തിയാൽ വർഷം 1500 കോടി രൂപ ഉറപ്പാണെന്ന് മന്ത്രി പറയുന്നു.

ഈ സാധ്യത പ്രയോജനപ്പെടുത്താൻ കൃഷി വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും ചക്കസംസ്‌കരണ ഫാക്ടറികളുടെയും ശൃംഖലയുണ്ടാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും. അതിനായി 15 കോടി രൂപ ഈ വർഷം ചെലവാക്കും.

ഓണത്തിനു മാളയിൽ കൃഷിവകുപ്പിന്റെ ചക്കസംസ്‌കരണശാല പ്രവർത്തനം തുടങ്ങും. ഇവിടേക്കു വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സംഘങ്ങൾ വഴി കർഷകരിൽനിന്നു ചക്ക സംഭരിക്കും. ചക്ക സംസ്‌കരണ ശാലയിൽ ചക്കമിഠായി ഉൾപ്പെടെ ഏഴ് ചക്കയുൽപന്നങ്ങൾ വിജയകരമായി പരീക്ഷിച്ചു. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒമ്പതു മുതൽ 14 വരെ രാജ്യാന്തര ചക്കമഹോൽസവം നടത്തും. മേളയിൽ 14 രാജ്യങ്ങൾ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button