മൂന്നാർ: ശ്രീറാമിന് പകരക്കാരനായി എത്തിയ ദേവികുളം സബ്കളക്ടറും പണി തുടങ്ങി. ദേവികുളം സബ് കലക്ടർ വി.ശ്രീറാമിന്റെ മാറ്റത്തെ തുടർന്നു മൂന്നാർ മേഖലയിൽ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ റവന്യു വകുപ്പ് പുനരാരംഭിച്ചു. ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കട്ടരാമനെ കയ്യേറ്റ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്നാണ് മാറ്റിയത്. പകരം ദേവികുളത്ത് സബ് കളക്ടറായി എത്തിയത് വി ആർ പ്രേംകുമാറാണ്. ശ്രീറാമിന്റെ പോലെ ആയിരിക്കില്ല രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിനൊത്ത് നിൽക്കുമെന്ന വിലയിരുത്തത്തിലായിരുന്നു പ്രേംകുമാറിന്റെ സ്ഥാനാരോഹണം. എന്നാൽ ആ ചിന്താഗതിയെ പാടെ മാറ്റിമറിക്കുകയായിരുന്നു.
ശ്രീറാം തുടങ്ങിയത് പ്രേംകുമാർ അതിവേഗത്തിലാകും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. മൂന്നാർ മേഖലയിൽ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ ഇന്നലെ റവന്യു വകുപ്പ് പുനരാരംഭിച്ചു. സി.പി.എം പാർട്ടി ഗ്രാമമായ മൂന്നാർ ഇക്കാനഗറിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. ഒരു സംഘം സി.പി.എം പ്രവർത്തകർ കയ്യേറ്റമൊഴിപ്പിക്കൽ പുരോഗമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പുനരാരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്.
ഭൂമി കയ്യേറിയത് ഗൂഡാർവിള നെറ്റിക്കുടി സ്വദേശിനി ഐയമ്മ, മകൾ ജയ എന്നിവരാണെന്ന് റവന്യു വകുപ്പ് പറഞ്ഞു. ഇവിടെ നിർമ്മിച്ചു കൊണ്ടിരുന്ന കെട്ടിടവും റവന്യൂ സംഘം പൊളിച്ചു മാറ്റി. മുൻപ് മൂന്നു തവണ കയ്യേറ്റം ഒഴിപ്പിച്ചെടുത്ത ഭൂമിയാണിത്. സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ നിർദേശപ്രകാരം സ്‌പെഷൽ തഹസിൽദാർ പി.ജെ.ജോസഫ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. വരും ദിവസങ്ങളിലും ഒഴുപ്പിക്കൽ തുടങ്ങും.
മൂന്നാറിൽ ശ്രീറാം വെങ്കിട്ടരാമൻ സ്ഥലം മാറിപ്പോയതോടെ വീണ്ടും കൈയേറ്റക്കാർ തലപൊക്കിയിരുന്നു. പുതിയ കൈയേറ്റം രണ്ടാംമൈൽ ആനച്ചാൽ റോഡിന്റെ പുറമ്പോക്ക് ഭൂമി കൈയേറി ഷെഡ് നിർമ്മിച്ചതാണ്. ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന ഗ്രീൻവാലി വിസ്റ്റ റിസോർട്ടിനോട് ചേർന്നുള്ള വളവിലാണ് തകരഷീറ്റ് ഉപയോഗിച്ച് റിസോർട്ട് മാഫിയ ഷെഡ് നിർമ്മിച്ചിരിക്കുന്നത്. കൈയേറ്റഭൂമിയിൽ നിർമ്മിക്കപ്പെടുന്ന ഇത്തരം ഷെഡുകൾ കാലക്രമേണ കൂറ്റൻ റിസോർട്ടുകളായി മാറുകയാണ് പതിവ്.
Post Your Comments