Latest NewsUSANewsInternational

ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് ട്രംപ്

ഉത്തര കൊറിയയെ തകര്‍ക്കാൻ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം. ദീര്‍ഘദൂര ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നതിനേക്കാളും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുകയാണെന്ന് ട്രംപ് പറഞ്ഞതായും ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞു. എന്‍ബിസി ഷോയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികളെ തടയിടാന്‍ അയല്‍രാജ്യമായ ചൈന മുന്നോട്ടു വയ്ക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനിക മുന്നേറ്റം നടത്തുമെന്നും ഗ്രഹാം തുറന്നു പറഞ്ഞു. 20 വര്‍ഷമായി ഉത്തരകൊറിയ അമേരിക്കയോട് നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്. ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ ഉപയോഗിച്ച് അമേരിക്കയെ പ്രഹരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ഒരു യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് തന്നോട് പറഞ്ഞതായി ഗ്രഹാം അറിയിച്ചു.

നയതന്ത്ര ശ്രമത്തിലൂടെ തടയിടാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ആണവ വാഹക ശേഷിയുള്ള മിസൈല്‍ കൊണ്ട് അമേരിക്കയെ സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായി ഗ്രഹാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button