ന്യൂഡല്‍ഹി: കാണാതായ മകനെ തിരികെ എത്തിച്ചത് ആധാര്‍ കാര്‍ഡ്. മാനസികാസ്വാസ്ഥമ്യുള്ള കുട്ടിയാണ് ആധാര്‍ വഴി തിരികെ കിട്ടിയത്. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം നടന്നത്.
പാനിപ്പത്തിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹൗസില്‍ അംഗങ്ങള്‍ക്ക് ആധാറിനുള്ള നടപടികള്‍ക്ക് വേണ്ടി നല്‍കിയ നടപടിയാണ് നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്. ചൈല്‍ഡ് വെല്‍ഫെയര്‍ ഹൗസിലുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും ആധാര്‍ ലഭിക്കാനായുള്ള വിവരങ്ങള്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച സംഘം ഞെട്ടി. ഒരു കുട്ടിയുടെ വിവരം രജിസ്റ്റര്‍ ചെയാന്‍ കഴിഞ്ഞില്ല. വിവരങ്ങള്‍ നിലവില്‍ ഉണ്ടെന്നു ലഭിച്ച അറിയിപ്പ് ഒരു കുടുംബത്തിന്റെ സന്തോഷത്തിനു വഴിതെളിച്ചു.
പാനിപത്തിലുള്ള ഒരു കുടുംബത്തിലെ കുട്ടിയുടെ വിവരങ്ങളുമായി ഇത് മാച്ചാകുന്നത് സംഘം കണ്ടെത്തി. ഈ സംഭവം ആധാര്‍ വിവരം രേഖപ്പെടുത്താന്‍ എത്തിയ സംഘം ചൈല്‍ഡ് വെല്‍ഫെയര്‍ ഹൗസില്‍ അറിയിച്ചു. തുടര്‍ന്ന് ഒമ്പതു വയസുകാരനായ കുട്ടിയെ അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തിക്കാനുള്ള നടപടി ചെല്‍ഡ് വെല്‍ഫെയര്‍ ഹൗസ് അധികൃതര്‍ അറിയിച്ചു.
Post Your Comments