MollywoodLatest NewsCinemaMovie SongsEntertainment

അഭ്യൂഹങ്ങളോട് സിദ്ധിഖിന് പറയാനുള്ളത്

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ ആണെന്നും അതിനോട് പ്രതികരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും നടന്‍ സിദ്ധിഖ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം സിദ്ധിഖിനെ ചോദ്യം ചെയ്തിരുന്നുവന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ‘ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. വാര്‍ത്തകള്‍ കൊടുക്കുക എന്നുള്ളത് മാധ്യമങ്ങളുടെ പണിയാണ്. അതങ്ങനെ നടക്കട്ടെ. ഇതൊക്കെയാണ് വാര്‍ത്തകളുടെ സത്യാവസ്ഥയെന്ന് മനസിലാകുന്നത് ഇങ്ങനെയാണ്. അതേക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് കരുതുന്നില്ല. ആരെയെങ്കിലും ബോധിപ്പിക്കേണ്ട ബാധ്യതയുമില്ല’-സിദ്ധിഖ് പറഞ്ഞു.

ദിലീപിനോടും നടിയോടും അടുപ്പമുള്ള താരങ്ങളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായ സ്റ്റേജ് ഷോയില്‍ സിദ്ധിഖും പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നാദിര്‍ഷ, ധര്‍മ്മജന്‍, ഇടവേള ബാബു തുടങ്ങിയവരെ മുന്പ് ചോദ്യം ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button