CinemaLatest NewsMovie SongsBollywoodEntertainmentMovie Gossips

അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് നടി (വീഡിയോ)

അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് നടി. സിനിമാ ചിത്രീകരണത്തിനിടയിലാണ് സംഭവം. ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ സ്‌കാര്‍ലെറ്റ് വില്‍സണാണ് നടന്റെ മുഖത്തടിച്ചത്.

ബാഹുബലിയിലെ ‘മനോഹരി’ എന്ന ഗാനത്തിലൂടെ സുപരിചിതയായ നടിയാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ ‘ഹന്‍സ ഏക് സന്‍യോഗ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ചിത്രീകരണത്തിനിടയില്‍ നടന്‍ ഉമാകാന്ത് സ്‌കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. മുടിയില്‍ തൊടാന്‍ ശ്രമിച്ചതോടെ സ്‌കാര്‍ലെറ്റ് നിയന്ത്രണം വിട്ട് ഉമാകാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. സിനിമയിലെ സംഘാടകര്‍ ഉള്‍പ്പെടെ ഓടിയെത്തി. എന്താണ് നടന്നതെന്ന് ആദ്യം മനസിലായില്ല. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് സ്‌കാര്‍ലെറ്റ് വിശദീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. സ്‌കാര്‍ലെറ്റ് നടന്റെ മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കി. നടന്‍ മാപ്പ് പറയാത്ത പക്ഷം വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button