തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി ട്രഷറി വഴി ലഭിക്കും. പുതിയ നീക്കത്തിന് സർക്കാർ തുടക്കം കുറിച്ചു 3700 ട്രഷറി ജീവനക്കാരുടെ ശമ്പളം ഇന്നലെ എത്തിയത് ട്രഷറി വഴിയാണ്. അടുത്ത മാസം മുതൽ മുഴുവൻ ജീവനക്കാരുടെയും ശമ്പളം ട്രഷറി സേവിങ്സ് അക്കൗണ്ട് വഴിയായിരിക്കും ലഭിക്കുക. പെൻഷൻകാരുടെ അടക്കം പത്തരലക്ഷം മാസവേതനമാണ് ട്രഷറിയിൽ എത്തുന്നത്.
ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കിൽ നിന്ന് ഓരോ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചതിനു ശേഷം പുതിയ സേവിങ്സ് അക്കൗണ്ട് തുറന്നാണ് ശമ്പളം ഇന്നലെ നൽകിയത്. ആദ്യ ദിവസത്തെ പരീക്ഷണം വിജയമാണെന്നാണ് ധന വകുപ്പിന്റെ കണ്ടെത്തൽ. പത്തരലക്ഷം പേരുടെ ശമ്പളം ഒരുമിച്ച് ട്രഷറിയിൽ കിടക്കുമ്പോൾ വൻ നീക്കിയിരുപ്പാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജീവനക്കാർക്കായി പുതിയ ബാങ്കിങ് ആപ്പ്ളികേഷനും സർക്കാർ ഒരുക്കുന്നുണ്ട്. ഇപ്പോഴുള്ള പോലെ ശമ്പളം ബാങ്ക് വഴി വാങ്ങുന്നവർക്ക് ഇക്കാര്യം ട്രഷറിയെ അറിയിച്ചാൽ ട്രഷറിയിൽ എത്തുന്ന പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റും.
Post Your Comments