ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് ഗുജറാത്തിൽ വരാനിരിക്കെ, നോട്ട ഏർപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. വ്യാഴാഴ്ച കോടതി ഹർജി പരിഗണിക്കും. കോണ്‍ഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള ഭരണ പാര്‍ട്ടിയുടെ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കുടപിടിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച പ്രകാരം എട്ടാം തീയതി ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ എംഎൽഎമാർക്കു നൽകുന്ന ബാലറ്റിൽ നോട്ട ഓപ്ഷനും ഉണ്ടാകും. കൂടാതെ, ബിജെപി അധ്യക്ഷൻ അമിത്ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ എന്നിവർ ഗുജറാത്തിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം വിഷയം രാജ്യസഭയിൽ ഉന്നയിച്ച് പ്രതിഷേധമുയർത്തിയിരുന്നു.
Post Your Comments