Latest NewsKeralaNewsCrime

നെടുമ്പാശേരിയില്‍ ലഹരിമരുന്ന് വേട്ട

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്ന് പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. എയര്‍ കാര്‍ഗോ വിഭാഗത്തില്‍ നിന്നും 55 കിലോ എഫഡ്രിനാണ് പിടികൂടിയത്. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അന്വേഷണം ഊർജ്ജതിമാക്കി.

മലേഷ്യയിലെ ക്വാലാംലംപൂരിലേക്കു കടത്താൻ വേണ്ടിയാണ് ലഹരി മരുന്ന് കൊണ്ടു വന്നത്. പുലര്‍ച്ചെയുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ കൊണ്ടു പോകനുള്ള പദ്ധതിയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പൊളിഞ്ഞത്. വലിയ സഞ്ചികളുടെ പിടിയിലാണ് വൻ തുക വരുന്ന എഫഡ്രിന്‍ സഞ്ചികളുടെ പിടിയില്‍ ഒളിപ്പിച്ചാണ് എത്തിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹാദൂര്‍ എക്‌സ്‌പോര്‍ട്‌സ് കമ്പനിയുടെ കാര്‍ഗോയില്‍ ലഹരി മരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഡി.ആര്‍.ഐയുടെ പരിശോധന.

മെഡിക്കൽ രംഗത്ത് ഉപയോഗിക്കുന്നതാണ് എഫഡ്രിന്‍. അനസ്‌ത്യേഷ്യ നല്‍കുമ്പോള്‍ രോഗിയുടെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നതാണ്. എഫഡ്രിന്‍ വ്യാപകമായി ലഹരി മരുന്നായും പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button