ഫുട്ബോള്‍ താരം സി കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജിസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ജോലി നല്‍കിയത്.
അത്ലറ്റ് പി.യു. ചിത്രയ്ക്ക് ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പരിശീലനത്തിനായി മാസം പതിനായിരം രൂപയും ദിവസം അഞ്ഞൂറ് രൂപ ബത്തയും നല്‍കാനാണ് തീരുമാനം. ജോലി വേണമെന്ന ചിത്രയുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.
Post Your Comments