ജോലിയും തിരക്കുമായി പോവുന്ന പല വീടുകളിലും ചുരിദാറിന്റെ ദുപ്പട്ട തിരഞ്ഞാൽ കൈയിൽ തടയുന്നത് ജീൻസിന്റെ ബെൽറ്റായിരിക്കും, അല്ലെങ്കില്‍ മറ്റൊന്ന്. സമയം അപഹരിക്കുന്ന വില്ലനായി മാറുന്നത് പലപ്പോഴും അടുക്കും ചിട്ടയുമില്ലായ്മയാണ്. മനസ്സുവച്ചാൽ സ്വായത്തമാക്കാവുന്ന പുതിയ ചുവടുകളെക്കുറിച്ചു നമുക്ക് നോക്കാം.
പുസ്തകങ്ങള്‍ തരം തിരിച്ചെടുക്കാന്‍ ഏറ്റവും നല്ലത്, പുസ്തകങ്ങൾ ഷെൽഫിൽ നിന്ന് താഴെയിറക്കുമ്പോൾ തന്നെ അവ തരംതിരിച്ച് കൃത്യമായി വയ്ക്കുക. ഓരോ കാർഡ്ബോർഡ് ബോക്സുകളെടുത്ത് അതിൽ പുസ്തകങ്ങളുടെ വിഷയങ്ങൾ എഴുതി ഒട്ടിക്കുക. ഈ പെട്ടികളിൽ നിന്ന് പുസ്തകമെടുത്ത് പൊടി തട്ടി അടുക്കുന്ന പണിയേ പിന്നെ വരൂ. അതുപോലെ തന്നെ, മാഗസിനുകള്‍ വേണമെങ്കില്‍ സൂക്ഷിച്ചു വെയ്ക്കാം. പിന്നെ, വാതില്‍ തന്നെ കൊളുത്ത് പിടിപ്പിക്കുകയാണെങ്കില്‍ ഈസി ആയി താക്കോല്‍ സൂക്ഷിക്കാം. കൂടാതെ, ഡ്രോയറിനുള്ളിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ അവിടയൂം ഇവിടെയുമായി ഇടാതെ ഒരോ പെട്ടിയിലാക്കി സൂക്ഷിക്കാം. തുണി അലമാര അടുക്കുന്നതിന് മുമ്പ് മുറിയിൽ ഇട്ടിരിക്കുന്ന തുണിയുടെ കൂടെ അലക്കാത്ത വസ്ത്രങ്ങളൊന്നുമില്ലെന്നു ഉറപ്പാക്കണം. അല്ലെങ്കിൽ ഈ തുണികളും അറിയാതെ എടുത്ത് നല്ല വസ്ത്രങ്ങളുടെ ഒപ്പം വയ്ക്കും.
ഇനി സമയമില്ലാത്ത സന്തര്‍ഭങ്ങളില്‍ ഇതുപോലെ തന്നെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈകുന്നേരം വന്നിട്ട് ചെയ്യുന്നതാണ് ഉചിതം. എന്നാല്‍, മേല്‍ പറഞ്ഞ രീതിയില്‍ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുത്താല്‍ വീട്ടിൽ അതിഥികൾ എത്തുന്നു എന്നറിയുമ്പോൾ തിടുക്കമിട്ട് വൃത്തിയാക്കേണ്ട കാര്യമില്ല. മാത്രമല്ല, ഓഫീസില്‍ നിന്നൊക്കെ ആരെങ്കിലും കൂടെ വരാന്‍ പോവുന്നു എന്നറിയുമ്പോള്‍, ടെന്‍ഷന്‍ അടിക്കുകയും വേണ്ട.
Post Your Comments