ചരിത്രത്തിലാദ്യമായി ബംഗാളില്‍ നിന്നും രാജ്യസഭാ സ്ഥാനാര്‍ത്ഥിയില്ലാതെ സിപിഎം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം ബികാസ് രഞ്ജന്‍ ഭട്ടാചാര്യയെ സ്ഥാനാര്‍ത്ഥിയാക്കി. അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തിരഞ്ഞടുപ്പ് കമ്മീഷന്‍ തള്ളിയതോടെയാണ് സിപിഎം മത്സരത്തില്‍ നിന്ന് പുറത്തായത്.
ഇതോടെ സംഭവം പാര്‍ട്ടിക്കകത്തും പുതിയ വിവാദത്തിനു കാരണമാകുന്നത് ഉറപ്പാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ച് മിനുട്ടുകള്‍ക്ക് ശേഷമാണ് പത്രികയ്ക്കൊപ്പം നല്‍കേണ്ട സത്യവാങ്മൂലം നല്‍കിയതെന്ന കാരണത്താലാണ് ബികാസ് രഞ്ജന്‍ മേത്തയുടെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഇതോടെ ബംഗാളില്‍ ഒഴിവുള്ള 6 രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു.
സിപിഎം ഇപ്പോള്‍ പറയുന്നത് ബികാസിന്റെ നാമനിര്‍ദേശപത്രിക തള്ളിയതില്‍ രാഷ്ട്രീയ ഗൂഢാലോചന മൂലമാണെന്നാണ്. ഇത് മറികടക്കാനുള്ള നിയമവഴികള്‍ അന്വേഷിക്കുകയാണെന്ന് ഇടതുമുന്നണി നിയമസഭാ കക്ഷി നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയില്ലാതെ ബംഗാളില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments