Latest NewsNewsIndia

പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്നു

പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നതിന് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

2014ല്‍ യോഗി ആദിത്യനാഥാണ് ഈ ആശയം മുമ്പോട്ട് വച്ചത്. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നെന്നും അമിത് ഷാ പറഞ്ഞു. ‘സേവ് കൗ’ ക്യാമ്പയിനും അവിടെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദിവസം ആരംഭിക്കുന്നത് തന്നെ പശുക്കളെ പരിപാലിച്ചുകൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് പശുപരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുന്നത്. കേന്ദ്ര പശുമന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്തമാക്കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button