Latest NewsKeralaNews

സോഷ്യല്‍ മീഡിയ വഴി ജനങ്ങളുടെ ചോദ്യങ്ങളുമായി ചെന്നിത്തല പിണറായിക്ക് എതിരെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനി ജനങ്ങളുടെ ചോദ്യങ്ങളുമായാണ് സര്‍ക്കാരിനെ നേരിടുക. സാമൂഹ്യമാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗത്തിലൂടെ സര്‍ക്കാരിനെ നേരിടാണ് ചെന്നിത്തലയുടെ നീക്കം. ഇതോടെ നിമയസഭയില്‍ പോലും പണി നോക്കാന്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. ജനങ്ങളുടെ ചോദ്യങ്ങളുമായി ചെന്നിത്തല നിയമസഭയില്‍ എത്തുമ്പോള്‍ ജനകീയ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ക്കുള്ള സാധ്യതയുണ്ട്. വാട്‌സ് ആപ്പ് വഴി സാധാരണക്കാരുടെ പ്രശ്‌നങ്ങളും ചോദ്യങ്ങളും ചെന്നിത്തല തേടുന്നത്. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് ചെന്നിത്തല അറിയിച്ചു.
ഇതോടെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സാധാരണക്കാരന്റെ ശബ്ദമായി മാറും. ഈ ലക്ഷ്യത്തോടെയാണ് വാട്‌സ് ആപ്പ് നമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. ചെന്നിത്തല മാത്രമല്ല മറ്റു പ്രതിപക്ഷ എംഎല്‍എമാരും ജനങ്ങളുടെ ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നിയിക്കും. ഇതു വഴി സഭയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ചെന്നിത്തല അവകാശപ്പെടുന്നത്. ഇതു വഴി പ്രതിപക്ഷം കൂടുതല്‍ ശക്തമായി മാറുമെന്നും ചെന്നിത്തല പ്രതീക്ഷിക്കുന്നു.
ഈ ആശയത്തെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. അനുദിനം ശരാശരി 250 ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ആയിരത്തിലധികം സന്ദേശങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ചോദ്യങ്ങളിലെ ആവര്‍ത്തനം ഒഴിവാക്കി ഇതിനെ തരംതിരിക്കും. വിഷയവും പ്രദേശവും അടിസ്ഥാനമാക്കി തരംതിരിച്ചതിനു ശേഷമായിരുന്നു ഈ ചോദ്യങ്ങള്‍ സഭയില്‍ ഉന്നിയിക്കുക. വിഷയത്തില്‍ ലഭിക്കുന്ന മറുപടി പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഫേസ്ബുക്കിലൂടെയാണ് ചോദ്യങ്ങള്‍ ക്ഷണിച്ചിരുന്നത്. കൂടുതല്‍ ജനകീയമാണ് വേണ്ടിയാണ് ഇത്തവണ വാട്‌സ് ആപ്പ് തിരെഞ്ഞടുത്തത്. 9995407763 എന്ന നമ്പറാണ് വാട്‌സ് ആപ്പ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടുവരെ ഇതിന് സമയം അനുവദിച്ചിട്ടുണ്ട്. തൊഴില്‍, ഭിന്നശേഷി, എക്‌സ് സര്‍വീസ് , പ്രവാസി കാര്യം എന്നീ വിഷയങ്ങളിലാണ് ഏറ്റവുമധികം ചോദ്യങ്ങള്‍ ലഭിക്കുന്നതെന്ന് ചെന്നിത്തല പറയുന്നു.സന്ദേശങ്ങള്‍ വോയിസ് മെസേജ് ആയും ലഭിക്കുന്നുണ്ട്. ചിത്രങ്ങള്‍ സഹിതമാണ് പലരും സന്ദേശങ്ങള്‍ അയ്ക്കുന്നത്.
 
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button