കാത്തിരിപ്പിന് വിരാമം നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച് ബജാജിന്റെ കുഞ്ഞൻ കാർ ക്യൂട്ട് ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുമെന്ന് സൂചന. നേരിൽ കാണാൻ കാറിനോട് സാമ്യമുണ്ടെങ്കിലും ക്യൂട്ടിനെ കാര്‍ ഗണത്തിൽ ഉൾപ്പെടുത്താതെ ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരമായി എത്തുന്ന ഫോര്‍ വീല്‍ വാഹനമായാണ് ബജാജ് ഇവനെ അവതരിപ്പിക്കുക.
216 സി.സി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനും 5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സുമാണ് ക്യൂട്ടിന് കരുത്ത് നൽകുക. 13 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കും നൽകുന്ന എന്‍ജിൻ മണിക്കൂറില്‍ 70 കിലോമീറ്റർ പരമാവധി വേഗവും,36 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയുന്നു.
2752 എംഎം ആണ് വാഹനത്തിന്റെ ആകെ നീളവും,1312 എംഎം വീതിയും 1652 എംഎം ഉയരവും 1925 എംഎം വീല്‍ബേസുമുള്ള ക്യൂട്ടിന് 400 കിലോഗ്രാമാണ് ഭാരം. വാഹനത്തിന്റെ ബില്‍ഡ് ക്വാളിറ്റിയില്‍ മാറ്റങ്ങള്‍ വരുത്തുമോയെന്ന് വ്യക്തമല്ല. അതോടൊപ്പം തന്നെ അതീവ സുരക്ഷ സന്നാഹങ്ങളൊന്നും ബജറ്റ് വാഹനമായ കുഞ്ഞന്‍ ബജാജ് ക്യൂട്ടില്‍ പ്രതീക്ഷിക്കേണ്ടതില്ല.
സാധാരണക്കാരെ ലക്ഷ്യമിട്ട് നാലുപേര്‍ക്ക് യാത്രചെയ്യാന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന് പ്രീമിയം ബൈക്കിന് സമാനമായി ഏകദേശം ഒന്നര ലക്ഷം രൂപ എക്സ്ഷോ റൂം വിലയായിരിക്കും കമ്പനി നൽകുക. നിലവിൽ ശ്രീലങ്ക, ഇന്‍ഡൊനീഷ്യ തുടങ്ങി പത്തൊമ്പതോളം രാജ്യങ്ങളിലേക്ക് ബജാജ് ക്യൂട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.
Post Your Comments