Latest NewsNewsIndia

അമിത് ഷാ എം.പിമാരെ താക്കീത് ചെയ്തു

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ എം.പിമാരെ താക്കീത് ചെയ്തു. പിന്നോക്ക സമുദായങ്ങള്‍ക്കുള്ള ദേശീയ കമ്മിഷന്‍ ബില്‍ പരിഗണിക്കുമ്പോള്‍ രാജ്യസഭയില്‍നിന്ന് വിട്ടുനിന്ന 30 എന്‍.ഡി.എ. അംഗങ്ങള്‍ക്കാണ് അമിത് ഷാ താക്കീതുനല്‍കിയത്. മാത്രമല്ല വിട്ടുനിന്നതിനെക്കുറിച്ച് രേഖാമൂലം വിശദീകരണം നല്‍കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. പാര്‍ലമെന്റംഗങ്ങളുമായി ചൊവ്വാഴ്ച നടത്തിയ പ്രതിവാര കൂടിക്കാഴ്ചയിലാണ് ഷാ അതൃപ്തി രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയും വിട്ടുനിന്ന രാജ്യസഭാംഗങ്ങളുടെ പേരുവിവരം ശേഖരിച്ചിട്ടുണ്ട്.

നിര്‍ണായക നിയമനിര്‍മാണവേളയില്‍ ഭരണകക്ഷി അംഗങ്ങള്‍ തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാരിനെ അമ്പരപ്പിച്ചുകൊണ്ട് വിട്ടുനിന്നത്. 30 അംഗങ്ങളാണ് മറ്റാവശ്യങ്ങള്‍ക്കായി സഭയ്ക്ക് പുറത്തുപോയത്. ഇതുമൂലം ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ പാസാകുകയും സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടാവുകയും ചെയ്തു. സഭയില്‍നിന്ന് മന്ത്രിമാരടക്കമുള്ള അംഗങ്ങളാണ് വിട്ടുനിന്നത്.

സംഭവത്തെ പാര്‍ട്ടി അധ്യക്ഷന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വീഴ്ചകൾ ഭാവിയില്‍ ഉണ്ടാകരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും യോഗത്തിനുശേഷം പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button