മദ്യപാനികള്‍ പലരും ഇടക്കെങ്കിലും അമിതമായി മദ്യപിക്കാറുള്ളവരാണ്. ആല്‍ക്കഹോളിന്റെ അളവ് കൂടുമ്പോള്‍ അത് അനുസരിച്ച് ആരോഗ്യത്തെയും ബാധിക്കുന്നത് സ്വാഭാവികം മാത്രമാണ്. സാധാരണ മദ്യങ്ങളില്‍ അതിനാല്‍ തന്നെ ആല്‍ക്കഹോളിന്റെ അളവ് 40 ശതമാനത്തിലും താഴെ ക്രമപ്പെടുത്തിയാണ് മിക്ക ബ്രാന്‍ഡുകളും മദ്യമിറക്കാറ്. എട്ടു മുതല്‍ 25ശതമാനം വരെ ആല്‍ക്കഹോളിന്റെ ഉപയോഗം കാര്യമായി നമ്മളെ ബാധിക്കാറില്ല. എന്നാല്‍ 40ശതമാനത്തിന് മുകളില്‍ ആല്‍ക്കഹോള്‍ ഉള്ളില്‍ ചെന്നാലാണ് ഓഫ് ആവുക. എന്നാല്‍ അതിലും കൂടുതല്‍ അളവില്‍ ആല്‍ക്കഹോള്‍ ഉള്ള ചില ബ്രാന്‍ഡുകള്‍ ഉണ്ട്. അവ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ മരണം വരെ സംഭവിക്കും.
ബക്കാര്‍ഡി
ആല്‍ക്കഹോളിന്റെ അളവ് 75ശതമാനത്തില്‍ അധികമുള്ള റമ്മാണ് ബക്കാര്‍ഡി. വളരെ കുറഞ്ഞ അളവിലേ ഈ മദ്യം ഉപയോഗിക്കാവൂ. സ്റ്റീല്‍ ഫയര്‍ അറസ്റ്റര്‍ ഘടിപ്പിച്ച് വില്‍ക്കുന്ന ലോകത്തിലെ ഏക ബ്രാന്‍ഡാണ് ബക്കാര്‍ഡി.
സ്പിരിറ്റസ് സ്റ്റാവിസ്‌കി
ലോകത്തില്‍ ഏറ്റവുമധികം ആല്‍ക്കഹോളിന്റെ അംശമുള്ള മദ്യമാണ് സ്പിരിറ്റസ് സ്റ്റാവിസ്‌കി. 96ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്. കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ മരണം സംഭവിക്കാന്‍ ഇതുമതി.
എവര്‍ ക്ളിയര്‍
പ്രശസ്ത അമേരിക്കന്‍ ബ്രാന്‍ഡാണ് എവര്‍ ക്ളിയര്‍. 95 ശതമാനമാണ് എവര്‍ ക്ളിയറിലെ ആല്‍ക്കഹോളിന്റെ അളവ്
ആബ്സിന്തേ
കാണാന്‍ നല്ല കളര്‍ഫുള്‍ ആണെങ്കിലും കഴിച്ചാല്‍ ജീവിതം അത്ര കളറാവില്ല. 85ശതമാനമാണ് ആബ്സിന്തേയിലെ ആല്‍ക്കഹോളിന്റെ അളവ്.
ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക
പേരുപോലെ തന്നെ ചെകുത്താനാണ് ആല്‍ക്കഹോള്‍ അളവിന്റെ കാര്യത്തില്‍ ഈ മദ്യം. 85ശതമാനമാണ് ആല്‍ക്കഹോള്‍. കോക്ടെയിലുകളുടെ കൂടെയാണ് ഡെവിള്‍സ് സ്പ്രിംങ്സ് വോഡ്ക സാധാരണ ഉപയോഗിക്കാറ്.
സണ്‍സെറ്റ് റം
സണ്‍സെറ്റ് റമ്മിലെ ആല്‍ക്കഹോളിന്റെ അളവ് 84.5ശതമാനമാണ്. ഡ്രൈയായി അടിച്ചാല്‍ ഏറ്റവും അപകടകാരി കൂടിയാണ് ഈ ബ്രാന്‍ഡ്
Post Your Comments