Latest NewsNewsIndia

കശ്മീരില്‍ ശക്തമായ പാക് ഇടപെടല്‍ : തീവ്രവാദത്തിനുള്ള ഹവാല പണം കടത്തുന്നത് പാകിസ്ഥാനില്‍ നിന്ന്

 

ന്യൂഡല്‍ഹി: പാക് ആസ്ഥാനമായുള്ള ഭീകര സംഘടനകളും കശ്മീരിലെ വിഘടനവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതെങ്ങനെയാണെന്നും കശ്മീരില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് എങ്ങനെയാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയതെന്നും തെളിയിക്കുന്ന രേഖകളാണ് എന്‍ഐഎ കണ്ടെത്തിയത്.

പാക് ചാരസംഘടനയായ ഐഎസ്ഐ, ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയും കശ്മീരിലെ വിഘടനവാദികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നതിന്റെ ആധികാരികമായ തെളിവുകളാണ് എന്‍ഐഎയ്ക്ക് ലഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹവാല കണ്ണികള്‍  വഴിയാണ് വിഘടനവാദി നേതാക്കള്‍ക്ക്   പാകിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. അതിര്‍ത്തിവഴിയുള്ള വ്യാപാരത്തിന്റെ മറവിലാണ് പണം കശ്മീരിലെത്തിക്കുന്നത്. ഇങ്ങനെ ലഭിച്ച പണമാണ് കഴിഞ്ഞവര്‍ഷം കശ്മീരിലുണ്ടായ പ്രക്ഷോഭത്തിനായി വിതരണം ചെയ്തത്.
കശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപയും ആഴ്ചയില്‍ 2000 രൂപയോ പ്രതിഫലമായി നല്‍കാറുണ്ടായിരുന്നു എന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്‍കുന്ന കശ്മീരിലെ വ്യാപാരികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാനിയുടെ മരണത്തിനു പിന്നാലെയാണു കശ്മീര്‍ താഴ്‌വാരയില്‍ സംഘര്‍ഷം ഉടലെടുത്തത്. എവിടെ, എന്ന് പ്രതിഷേധം നടത്തണമെന്ന് രേഖപ്പെടുത്തിയ പ്രതിഷേധ കലണ്ടര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിരുന്നു. യീദ് അലി ഷാ ഗീലാനി ഒപ്പിട്ട കലണ്ടറില്‍ പ്രാദേശിക സംഘര്‍ഷങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് വിശദമാക്കിയിട്ടുണ്ട്. ഗീലാനിയുടെ മരുമകനായ അട്‌ലഫ് അഹമ്മദ് ഷായുടെ കയ്യില്‍നിന്നാണു പ്രതിഷേധ കലണ്ടര്‍ കണ്ടെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button