ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി. ജി.സി.സിയിലെ പ്രതിസന്ധിക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഒമാൻ വിദേശകാര്യമന്ത്രി കുവൈത്തിലെത്തുന്നത്. സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി പ്രശ്നങ്ങളില്‍ തുടരുമ്പോഴും, പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന രണ്ട് ജി.സി.സി രാജ്യങ്ങളാണ് കുവൈത്തും ഒമാനും.
എന്നാല്‍, ഖത്തറിന് മേൽ ബഹിഷ്കരണം ഏർപ്പെടുത്തിയ നാല് രാജ്യങ്ങൾ കഴിഞ്ഞ ദിവസം മനാമയിൽ യോഗം ചേരുകയും, നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ, ഈ സന്തര്ഷനത്തിനെ വളരെ ഗൗരവമായാണ് ഇതുമായി ചേര്‍ന്ന് നിക്കുന്ന രാജ്യങ്ങള്‍ നോക്കി കാണുന്നത്. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വാർത്താവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്സബാഹ് എന്നിവർ ഒമാൻ മന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
Post Your Comments