ന്യൂഡൽഹി: പാവപ്പെട്ടവർക്കുള്ള സബ്‌സിഡി തുടർന്നും നൽകുമെന്നും അനർഹർക്കുള്ള സബ്സിഡിയാണ് നിർത്തലാക്കുന്നത് എന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെൻ്റിൽ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്സിഡി തുടരും. പാർലമെന്റിന്റെ ഇരുസഭകളിലും സബ്സിഡി നിർത്തലാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടായി.2018 മാര്‍ച്ച് മുതല്‍ സബ്‌സിഡി ഇല്ലാതെയായിരിക്കും പാചകവാതകം നല്‍കുക.
ഇതിനിടെ രാജ്യത്ത് പാചകവാതകത്തിന്‍റെ വില കുറഞ്ഞു. സബ്സിഡിയുള്ള സിലണ്ടറിന് 23രൂപയാണ് കുറഞ്ഞത്. 512.50 രൂപയാണ് സബ്സിഡി സിലണ്ടറിന്‍റെ പുതിയവില. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയിലും കുറവുണ്ടായി. സിലണ്ടറൊന്നിന് 58 രൂപ കുറഞ്ഞ് 983ലെത്തി. രാജ്യാന്തര വിപണിയിലെ വിലകുറഞ്ഞതാണ് രാജ്യത്തും പാചകവാതകത്തിന്‍റെ വിലകുറയാൻ കാരണമായത്.
Post Your Comments